ഐ വിരുദ്ധ ഗ്രൂപ്പുകാരും റാലിയ്ക്കൊരുങ്ങുന്നു
കൊച്ചി: ഐ വിഭാഗം കരുത്ത് തെളിയിച്ചുകൊണ്ട് കൊച്ചിയില്‍ റാലി നടത്തിയതുകണ്ട് അടങ്ങിയിരിയ്ക്കാന്‍ എന്തായാലും എ വിഭാഗവും അവരോടൊപ്പം നില്‍ക്കുന്നവരും തയ്യാറല്ല.
അവരും റാലിയ്ക്ക് ഒരുങ്ങുകയാണ്. എന്നാല്‍ ഒറ്റസ്ഥലത്ത് റാലി നടത്താനല്ല അവരുടെ പരിപാടി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ റാലി നടത്തുകയാണ് ലക്ഷ്യം. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ ഈ റാലികള്‍ നടക്കും. എന്നാലും കരുണാകരന്റെ അടുത്ത നീക്കങ്ങള്‍ ശ്രദ്ധയോടെ വീക്ഷിയ്ക്കുകയാണ് ഐ വിരുദ്ധ ഗ്രൂപ്പുകള്‍. ഇതുകൊണ്ടാണ് റാലിക്കാര്യം രഹസ്യമാക്കി തന്നെ വച്ചിരിക്കുന്നത്.
ഹൈകമാണ്ട് പ്രശ്നം ചര്‍ച്ച ചെയ്യുന്ന വേളയില്‍ തങ്ങളുടെ ശക്തി പ്രകടനം മതിയെന്നും ഈ വിഭാഗത്തിനുള്ളില്‍ അഭിപ്രായമുണ്ട്.
കരുണാകരന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ കൂടി റാലിയില്‍ ചെയ്യുക ഈ വിഭാഗങ്ങളുടെ ലക്ഷ്യമാണ്. ദേശീയ നേതാക്കളെ ആരേയും കരുണാരന് റാലിയില്‍ പങ്കെടുപ്പിയ്ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഐ വിരുദ്ധ റാലിയില്‍ ദേശീയ നേതാക്കളേയും പങ്കെടുപ്പിയ്ക്കുമെന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications