Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് യോഗം വെള്ളിയാഴ്ച

തിരുവനന്തപുരം: കെ. കരുണാകരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നവംബര്‍ 21 വെള്ളിയാഴ്ച ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേരും.

രാവിലെയാണ് യോഗം ആരംഭിക്കുന്നത്. ഐ ഗ്രൂപ്പിലെ മിക്ക നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. എറണാകുളത്തെ റാലി കഴിഞ്ഞ് മണ്ഡലത്തിലേക്ക് മടങ്ങിയതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്ന് ചില എംഎല്‍എമാര്‍ കരുണാകരനെ അറിയിച്ചിട്ടുണ്ട്.

പിടിച്ചിറക്കാനുള്ള ചര്‍ച്ചയ്ക്ക് താനില്ലെന്ന് എ. കെ. ആന്റണി വ്യക്തമാക്കിയതോടെ അനുരഞ്ജനത്തിനുള്ള സാധ്യത ഇല്ലാതായ സാഹചര്യത്തെ കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച നടക്കുന്നത്. പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പുണ്ടാവുമെന്ന് കരുണാകരന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നതാണ്. അനുരഞ്ജനത്തിന് ഇല്ലെന്ന് എതിര്‍പക്ഷം വ്യക്തമാക്കിയതോടെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

പ്രത്യേകിച്ച് തീരുമാനങ്ങളൊന്നും വെള്ളിയാഴ്ചത്തെ യോഗത്തില്‍ ഉണ്ടാനവാനിടയില്ല. അതേ സമയം ഗ്രൂപ്പ് അംഗങ്ങളെ ആവേശഭരിതരാക്കുന്ന ചില പ്രഖ്യാപനങ്ങള്‍ കരുണാകരന്‍ നടത്തിയേക്കും.

വൈകീട്ട് കവടിയാറിലെ വിമന്‍സ് ക്ലബില്‍ കരുണാകരന്‍ നോമ്പുതുറ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+