34 എംഎല്‍എമാരുടെ പിന്തുണ: കരുണാകരന്‍
തിരുവനന്തപുരം: തനിക്ക് 34 യുഡിഎഫ് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തെ അറിയിച്ചു.
നവംബര്‍ 21 വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് കരുണാകരന്റെ ജവഹര്‍ നഗറിലെ വീട്ടിലെ ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേര്‍ന്നത്. യോഗം വൈകീട്ടോളം തുടരും. വൈകുന്നേരത്തെ ചര്‍ച്ചയില്‍ കെ. കരുണാകരന്‍ അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.
രാവിലെ നടന്ന യോഗത്തില്‍ ഐ ഗ്രൂപ്പ് എംഎല്‍എമാരും കെപിസിസി ഭാരവാഹികളും ഡിസിസി ഭാരവാഹികളും പങ്കെടുത്തു. മന്ത്രിമാരായ പി.ശങ്കരന്‍, കടവൂര്‍ ശിവദാസന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം ഐ ഗ്രൂപ്പിലെ കെപിസിസി ഭാരവാഹികളുടെയും ഐ ഗ്രൂപ്പ് എംഎല്‍എമാരുടെയും പ്രത്യേക യോഗങ്ങള്‍ നടക്കും. കെപിസിസി ഭാരവാഹികളുടെ യോഗം കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ അധ്യക്ഷതയിലാണ് നടക്കുന്നത്.
വൈകുന്നേരം നടക്കുന്ന ഇഫ്താര്‍ പാര്‍ട്ടിക്ക് ശേഷവും യോഗം തുടരുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടു പോവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications