ടെലഫോണില്‍ കലാമിന്റെ കൗണ്ട് ഡൗണ്‍- പത്ത്, ഒമ്പത്...
തിരുവനന്തപുരം: തുമ്പയില്‍ നിന്നും ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചതിന്റെ 40-ാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം ടെലഫോണിലൂടെ നല്‍കിയ ആശംസ ചടങ്ങില്‍ സംബന്ധിച്ചവര്‍ക്കെല്ലാം പ്രചോദനമായി.
കേള്‍ക്കാമോ? പ്രഥമപൗരന്റെ ശബ്ദം ടെലഫോണിന്റെ അങ്ങേതലക്കല്‍ നിന്നും മുഴങ്ങിയപ്പോള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ മറുപടി പറഞ്ഞു: കേള്‍ക്കാം സര്‍. എങ്കില്‍ ഞാന്‍ കൗണ്ട് ഡൗണോടെ തുടങ്ങാം. കലാം പത്തു മുതല്‍ താഴോട്ട് എണ്ണിത്തുടങ്ങി.
അതൊരു മനോഹരമായ ദിവസമായിരുന്നു. റോക്കറ്റില്‍ നിന്നും ഓറഞ്ച് സോഡിയം വേപ്പര്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. ആദ്യത്തെ റോക്കറ്റ് നാം വിക്ഷേപിച്ചതിന് ശേഷം 40 വര്‍ഷം കടന്നുപോയിരിക്കുന്നു. ഒപ്പം ഞാന്‍ സൂര്യന് ചുറ്റും 72 ഭ്രമണങ്ങള്‍ പൂര്‍ത്തിയാക്കി, എഴുപത്തിമൂന്നാമത്തതിലേക്ക് കടന്നിരിക്കുന്നു- കലാം പറഞ്ഞു.
ദാരിദ്യ്ര നിര്‍മാര്‍ജനവും ചന്ദ്രനില്‍ നിന്ന് വസ്തുകള്‍ കൊണ്ടുവരികയെന്ന ദൗത്യവും ചൊവാ ദൗത്യവുമാണ് ബഹിരാകാശ സമൂഹത്തിന് മുന്നിലുള്ള മൂന്ന് വലിയ വെല്ലുവിളികളെന്ന് കലാം പറഞ്ഞു. വിഎസ്എസ്സിയിലെ ജീവനക്കാര്‍ക്ക് രാഷ്ട്രപതി ആശംസ നേര്‍ന്നു.












Click it and Unblock the Notifications