Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത ലക്ഷ്യം ചൊവാദൗത്യം: കലാം

തിരുവനന്തപുരം: ബഹിരാകാശരംഗത്ത് ഇന്ത്യയുടെ അടുത്ത ലക്ഷ്യം ചൊവാദൗത്യമാണെന്ന് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പറഞ്ഞു.

വിക്രം സാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിന്റെ 40-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് രാഷ്ട്രപതി ഇങ്ങനെ പറഞ്ഞത്.

ഇന്ത്യയുടെ ചന്ദ്രദൗത്യം അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ പറഞ്ഞു.

ജി എസ് എല്‍ വി മാര്‍ക്ക് 111 ആവിക്ഷേപിയ്ക്കുന്നതോടെ ഉപഗ്രഹം വഴിയുള്ള വാര്‍ത്താ വിനിമയത്തിന്റെ ചെലവ് കുറയും. ഇന്ന് ഇന്ത്യയുടെ വിവിധ ഉപഗ്രഹങ്ങളിലായി 100 ലേറെ ട്രാന്‍സ്പോണ്ടറുകള്‍ ലഭ്യമാണ്. ഇത് നമ്മുടെ ശാസ്ത്രത്തിന്റെ വിജയമാണ്.

സാധാരണക്കാരെ സഹായിയ്ക്കാനായി ടെലിമെഡിസിന്‍, ടെലിവിദ്യാഭ്യാസ പദ്ധതികള്‍ക്ക് ഐഎസ്ആര്‍ഒ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. പി. ജെ. അബ്ദുള്‍ കലാമിനെ പോലുള്ള ദേശീയ നേതാക്കളെ വളര്‍ത്തിക്കൊണ്ടുവന്ന ഫലസമ്പുഷ്ടമായ മണ്ണായിരുന്നു തുമ്പയിലേതെന്ന് അദ്ദേഹം പറഞ്ഞു.

വിഎസ്സിയിലെ മുന്‍ശാസ്ത്രജ്ഞരായ ഇ. വി. ചിട്നിസ്, വി. ആര്‍. ഗോവരികര്‍, എസ്. സി. ഗുപ്ത, എ. ഇ. മുത്തുനായകം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിഎസ്എസ്സി ഡയറക്ടര്‍ ബി. എന്‍. സുരേഷ്, കെ. എസ്. ശാസ്ത്രി എന്നിവരും സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+