കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതികെട്ടാന്‍ ചോല ദേശീയ പാര്‍ക്കായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മതികെട്ടാന്‍ ചോല ദേശീയ പാര്‍ക്കായി പ്രഖ്യാപിക്കുന്ന വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

ദേശീയപാര്‍ക്കായി പ്രഖ്യാപിച്ച പ്രദേശം 1,281.7419 ഹെക്ടറാണ്. ഈ പ്രദേശത്തെ വന്യജീവികളെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നതിനായാണ് ദേശീയപാര്‍ക്കായി പ്രഖ്യാപിച്ചത്.

ഇടുക്കി ജില്ലയിലെ പാമ്പടം ചോല, മന്നവന്‍ ചോല, ഇടിവാര ചോല, പുല്ലാര്‍ടി ചോല എന്നിവയ്ക്കും ദേശീയപാര്‍ക്കിന്റെ പദവി നല്‍കും. ഇതുസംബന്ധിച്ച കരട് തയ്യാറായിട്ടുണ്ട്. ഇതുസംബന്ധിച്ച ഔപചാരിക നടപടികള്‍ താമസിയാതെ പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

പാമ്പടം ചോലയും മന്നവന്‍ ചോല, ഇടിവാര ചോല, പുല്ലാര്‍ടി ചോല എന്നിവയുള്‍പ്പെടുന്ന പ്രദേശവും ദേശീയപാര്‍ക്കുകളായി പ്രഖ്യാപിക്കുന്ന രണ്ട് വിജ്ഞാപനങ്ങളാണ് പുറപ്പെടുവിക്കുന്നത്. മന്നവന്‍ ചോല, ഇടിവാര ചോല, പുല്ലാര്‍ടി ചോല എന്നിവയുള്‍പ്പെടുന്ന പ്രദേശം ആനമുടി ചോല ദേശീയ പാര്‍ക്ക് എന്നറിയപ്പെടും.

മതികെട്ടാനിലെ ഭൂമി കൈയേറ്റം കഴിഞ്ഞ വര്‍ഷം വിവാദമായതിനെ തുടര്‍ന്ന് മതികെട്ടാന്‍ ചോലയുടെ പൂര്‍ണ നിയന്ത്രണം വനം വകുപ്പിനെ ഏല്പിച്ചിരുന്നു. മറ്റ് ചോലകളിലും ഈയിടെയാണ് കൈയേറ്റമുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X