Get Updates
Get notified of breaking news, exclusive insights, and must-see stories!

തോട്ടം കോര്‍പ്പറേഷന്‍ ഫെനി വ്യാപാരത്തിലേക്ക്

ആലപ്പുഴ: തോട്ടം കോര്‍പ്പറേഷന്‍ ഫെനി വ്യാപാരം തുടങ്ങുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ. സി. മാത്യു എടയാടി പറഞ്ഞു.

കോര്‍പ്പറേഷന്റെ തോട്ടങ്ങളില്‍ നിന്ന് ലഭിക്കുന്ന കശുമാങ്ങ ഉപയോഗിച്ചാണ് ഫെനിയുണ്ടാക്കുന്നത്. തിരുവല്ലയ്ക്കടുത്തുള്ള പമ്പ പഞ്ചസാര മില്ലില്‍ വച്ചായിരിക്കും ഫെനി നിര്‍മാണം.

കോര്‍പ്പറേഷന്റെ കശുവണ്ടി തോട്ടങ്ങളില്‍ 35,000 ടണ്ണോളം കശുമാങ്ങ ഉപയോഗശൂന്യമായി പോവുന്നുണ്ട്. കശുമാങ്ങ ഉപയോഗിച്ച് ഇന്ത്യയിലും വിദേശത്തും നല്ല വില്പനയുള്ള ഫെനി ഉണ്ടാക്കാനാണ് പദ്ധതി.

കോര്‍പ്പറേഷന്റെ കാസര്‍കോട് എസ്റേറ്റില്‍ 500 ഏക്കര്‍ ആട് ഫാം സ്ഥാപിക്കുകയാണ് കോര്‍പ്പറേഷന്റെ മറ്റൊരു പദ്ധതി. ഫാമില്‍ ഗള്‍ഫിലേക്ക് കയറ്റുമതി നടത്തുന്നതിനായി ബ്രോയിലര്‍ മലബാര്‍ ആടുകളെ വളര്‍ത്തും.

കോര്‍പ്പറേഷന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. 100 കോടി രൂപയുടെ വരുമാനമാണ് ഈ പദ്ധതികളിലൂടെ പ്രതീക്ഷിക്കുന്നത്.

കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനും ഡിഎ കുടിശിക നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് എ. സി. മാത്യു എടയാടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+