കൊള്ളസംഘം ചന്ദനവുമായി കടന്നു
പാലക്കാട്: കൊള്ള സംഘം പൊലീസുകാരേയും വനപാലകരേയും ഭീഷണിപ്പെടുത്തി ചന്ദന മരം മുറിച്ച് കടത്തി. ആയുധവുമായി എത്തി 40 ാളം വരുന്ന കൊള്ള സംഘമാണ് ചന്ദന മരം മുറിച്ച് കടത്തിയത്. തമിഴ് നാട് അതിര്‍ത്തിയിലെ അഗളി പ്രദേശത്താണ് സംഭവം നടന്നത്.
തമിഴ്നാട് ഭാഗത്ത് നിന്ന് എത്തിയ കൊള്ള സംഘം തമിഴ്നാട് വനപാലകരെ ചെക്ക് പോസ്റ് കെട്ടിടത്തിനുള്ളില്‍ പൂട്ടിയിട്ട് കേരളത്തിലേയ്ക്ക് കടന്നു. അവിടെ ഉണ്ടായിരുന്ന രണ്ട് പൊലീസുകാരെ കെട്ടിയിട്ടു. തുടര്‍ന്നാണ് അവര്‍ ചന്ദന മരം നിന്ന ഒരു സ്വാകാര്യ ഭൂമിയിലെത്തി അത് മുറിച്ചത്. കാട്ടിലേയ്ക്കാണ് അവര്‍ രക്ഷപ്പെട്ടതെന്ന് കെട്ടിയിടപ്പെട്ട പൊലീസുകാര്‍ പറഞ്ഞു.
കൊള്ളയ്ക്ക് എത്തിയ സംഘത്തിലെ എല്ലാപേരുടെ കൈയിലും മാരക ആയുധങ്ങള്‍ ഉണ്ടായിരുന്നു. നാല്‍പ്പത് പേര്‍ ആയുധവുമായി വന്നതുകൊണ്ട് ഇവര്‍ക്ക് കാര്യമായി പ്രതിരോധിയ്ക്കാന്‍ കഴിഞ്ഞില്ല.
ചന്ദന കൊള്ളയും മരം കൊള്ളയും അഗളി ഭാഗത്ത് പതിവാണ്. വീരപ്പന്‍ സംഘത്തില്‍ പെട്ട ഇവര്‍ തമിഴ് നാട് ഭാഗത്ത് നിന്നാണ് വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
വനത്തില്‍ കാവര്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കും വന പാലകര്‍ക്കും ആധുനിക ആയുധങ്ങള്‍ നല്‍കണമെന്നത് ദീര്‍ഘ കാലത്തെ ആവശ്യമാണെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല.












Click it and Unblock the Notifications