കെ. വി. തോമസ് തങ്ങളുമായി ചര്‍ച്ച നടത്തും
മലപ്പുറം: മന്ത്രി കെ. വി. തോമസ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി നവംബര്‍ 21 വെള്ളിയാഴ്ച ചര്‍ച്ച നടത്തും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കൂടിക്കാഴ്ച. പാണക്കാട്ടെ തങ്ങളുടെ വീട്ടിലെത്തിയാണ് തോമസ് ചര്‍ച്ച നടത്തുന്നത്.
മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ നിര്‍ദേശ പ്രകാരമാണ് തോമസ് തങ്ങളുമായി ചര്‍ച്ച നടത്തുന്നത്. ഡിസംബര്‍ ഒന്നിന് മുമ്പ് കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് യുഡിഎഫ് ഘടകകക്ഷികള്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച.












Click it and Unblock the Notifications