Get Updates
Get notified of breaking news, exclusive insights, and must-see stories!

തുര്‍ക്കിയില്‍ സ്ഫോടനം: മരണം 27 ആയി

ഇസ്തംബുള്‍: തുര്‍ക്കിയുടെ വാണിജ്യ തലസ്ഥാനമായ ഇസ്തംബുളില്‍ നടന്ന ഇരട്ട ചാവേര്‍ കാര്‍ ബോംബ് ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 27 ആയി. 450 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബ്രിട്ടീഷ് കോണ്‍സുലേറ്റിനും എച്ച്എസ്ബിസി ബാങ്ക് ആസ്ഥാനത്തിനും നേര്‍ക്കാണ് ചാവേര്‍ കാര്‍ ബോംബ് ആക്രമണം ഉണ്ടായത്. മരിച്ചവരില്‍ ബ്രിട്ടീഷ് കോണ്‍സല്‍ ജനറല്‍ റോജര്‍ ഷോര്‍ട്ടും ഉള്‍പ്പെടുന്നു. റോജര്‍ ഷോര്‍ട്ടിന്റെ പേഴ്സണല്‍ അസിസ്റന്റ് ലിസാ ഹോള്‍വര്‍ത്തും ആക്രമണത്തില്‍ മരിച്ചു.

രണ്ട് കെട്ടിടങ്ങള്‍ക്കും നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച കാറുകള്‍ ഇടിച്ചുകയറ്റുകായയിരുന്നു. നവംബര്‍ 20 വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് എച്ച്എസ്ബിസി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത്. അഞ്ച് മിനുട്ടിനുള്ളില്‍ ബ്രിട്ടീഷ് കോണ്‍സുലേറ്റിലും കാര്‍ ഇടിച്ചുകയറ്റി.

കോണ്‍സല്‍ ജനറല്‍ ഷോര്‍ട്ട് വന്നിറങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു ആക്രമണം. 25 പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ ശനിയാഴ്ച നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഈ ചാവേര്‍ ബോംബ് ആക്രമണങ്ങള്‍ ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+