Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ അപകടകാരി ഐഎസ്ഐ: അദ്വാനി

ദില്ലി: അല്‍ കെയ്ദയെക്കാളും താലിബാനേക്കാളും അപകടകാരിയാണ് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി പറഞ്ഞു.

അല്‍ കെയ്ദയും താലിബാനും ചില സര്‍ക്കാരുകളെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളാണ്. എന്നാല്‍ ഐഎസ്ഐ ഒരു സര്‍ക്കാര്‍ ഏജന്‍സിയാണ്. അതുകൊണ്ടുതന്നെ മറ്റ് രണ്ട് സംഘടനകളേക്കാളും അപകടകരം ഐഎസ്ഐയില്‍ നിന്നുള്ള ഭീഷണിയാണ്- അദ്വാനി പറഞ്ഞു. തീവ്രവാദത്തെ കുറിച്ചുള്ള കസ്റംസ് ആന്റ് എക്സൈസ് അഡീഷണല്‍ കമ്മിഷണര്‍ ആര്യ അശോക്കുമാറിന്റ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഉപപ്രധാനമന്ത്രി.

തീവ്രവാദത്തെ വളര്‍ത്തുന്നതില്‍ ഐഎസ്ഐക്കുള്ള പങ്കിന് ധാരാളം തെളിവുണ്ടായിട്ടും ചില വിഭാഗങ്ങള്‍ ഇതുവരെ ഐഎസ്ഐയില്‍ നിന്നുള്ളഭീഷണി തിരിച്ചറിഞ്ഞിട്ടില്ല. തത്വത്തില്‍ പാകിസ്ഥാന്‍ ഭീകരാക്രമണത്തെ അപലപിക്കുന്നുണ്ടെങ്കിലും ഭീകരവാദത്തെ തുണയ്ക്കുന്നത് അവര്‍ തുടരുകയാണ്.

രണ്ട് ദശകങ്ങളായി ഭീകരവാദത്തിന്റെ ഭീഷണി നേരിടുന്ന ഇന്ത്യയുടെ ഭീകരവാദത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളുടെ പ്രാധാന്യം ഇപ്പോള്‍ ലോകനേതാക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്- അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+