നന്ദദില്‍ ആകാശത്തേക്ക് വെടി
മുംബൈ: മഹാരാഷ്ട്രയിലെ തീര്‍ഥാടന കേന്ദ്രമായ നന്ദദില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിവയ്ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
സമീപസ്ഥലമായ പര്‍ഭനിയില്‍ നവംബര്‍ 21 വെള്ളിയാഴ്ച ഒരു മുസ്ലിം പള്ലിയ്ക്ക് മുന്നിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം കടകള്‍ക്കും ഒരു തിയേറ്ററിനും നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് ആകാശത്തേക്ക് വെടിവച്ചത്.
പര്‍ഭനിയില്‍ പൊലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അക്രമത്തെ തുടര്‍ന്ന് നന്ദെദിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു.
പര്‍ഭനി മുസ്ലിം പള്ളിക്ക് നേരെ കഴിഞ്ഞ ദിവസം പ്രാര്‍ഥനാ സമയത്ത് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അജ്ഞാതര്‍ നാടന്‍ ബോംബ് എറിയുകയായിരുന്നു. 35 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. തുടര്‍ന്നുണ്ടായ കല്ലേറില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications