മുദ്രപത്ര കുംഭകോണം സിബിഐ അന്വേഷിക്കും
ദില്ലി: തെല്‍ഗി മുദ്രപത്ര കുംഭകോണ കേസിന്മേലുള്ള അന്വേഷണം സിബിഐക്ക് കൈമാറും. കുംഭകോണത്തെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ധനകാര്യമന്ത്രി ജസ്വന്ത്സിംഗ് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനി ഔദ്യോഗിക തീരുമാനം വരുകയേ വേണ്ടൂ. അതിന് തടസമുണ്ടാവാന്‍ ഇടയില്ല. ഒരാഴ്ച മുമ്പ് അലഹബാദ് ഹൈക്കോടതി ഈ വിഷയം സിബിഐയെകൊണ്ട് അന്വേഷിപ്പിയ്ക്കണമെന്ന് ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രം നിര്‍ദേശം നല്‍കുകയാണെങ്കില്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അധികൃതര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അബ്ദുള്‍ കരിം തെല്‍ഗിയുടെ ശൃംഖല നിലനില്‍ക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സിബിഐ അന്വേഷണം നടത്തും.
കുംഭകോണത്തെ കുറിച്ച് അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ കണ്ടെത്തലുകള്‍ കൈമാറണമെന്ന ആഭ്യന്തര സെക്രട്ടറി എന്‍. ഗോപാലസ്വാമിയുടെ നിര്‍ദേശം മഹാരാഷ്ട്ര സര്‍ക്കാര്‍ നിരസിച്ചിരുന്നു.












Click it and Unblock the Notifications