Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാര്‍ക്കെതിരെ പരാതി പറഞ്ഞില്ലെന്ന് സി വി സി കമ്മിഷണര്‍

ദില്ലി: ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളില്‍ നിന്ന് പണം വാങ്ങാന്‍ മന്ത്രിമാര്‍ ശ്രമിച്ചെന്ന് താന്‍ പ്രധാനമന്ത്രിയോട് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളില്‍ സമ്മര്‍ദം ചെലുത്തി പണം വാങ്ങാന്‍ കേന്ദ്രമന്ത്രിമാര്‍ അരുണ്‍ ജെയ്റ്റ്ലി, രാംനായിക്, കരിയമുണ്ട, ആനന്ദ് ഗീഥേ, സുബോധ് മൊഹിതേ, ബ്രിജ്കിഷോര്‍ ത്രിപാഠി എന്നിവര്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

മന്ത്രിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിനു നിവദേനം നല്‍കി. അധികാരം ദുര്‍വിനിയോഗം ചെയ്തു പണം തട്ടാന്‍ ശ്രമിച്ച മന്ത്രിമാര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളില്‍ സമ്മര്‍ദം ചെലുത്തി മന്ത്രിമാര്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നതായി ചീഫ് വിജിലന്‍സ് കമ്മീഷണര്‍ പി. ശങ്കര്‍ നേരത്തെ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു എന്ന വാര്‍ത്തയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍, വിജിലന്‍സ് കമ്മീഷണര്‍ മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തിയില്ലെന്ന നിലപാടു സ്വീകരിച്ച പ്രധാനമന്ത്രി നടപടിക്ക് വിസമ്മതിച്ചു.

നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭമാരംഭിക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിയ്ക്കുന്നത്. ഇതിന്റെ തുടക്കമായാണ് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്. തെലുങ്കു പത്രമായ വാര്‍ത്തയാണ് ബി.ജെ.പി മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, രാം നായിക്, കരിയമുണ്ട, ശിവസേനാ മന്ത്രിമാരായ ആനന്ദ് ഗീഥേ, സുബോധ് മൊഹിതേ, ബിജു ജനതാദള്‍ മന്ത്രിയായ ബ്രജ് കിഷോര്‍ ത്രിപാഠി എന്നിവരാണ് ആരോപണ വിധേയരായവരെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

മിനറത്സ് ആന്‍ഡ് മെറ്റത്സ് ട്രേഡിങ്ങ് കോര്‍പ്പറേഷന്‍, സ്റേറ്റ് ട്രേഡിങ്ങ് കോര്‍പ്പറേഷന്‍, ഭെല്‍, കോള്‍ ഇന്ത്യ, ഒ.എന്‍.ജി.സി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഗെയില്‍, എന്‍.എച്ച്.പി.സി. എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കുമേല്‍ മന്ത്രിമാര്‍ സമ്മര്‍ദം ചെലുത്തിയതെന്നു വിവരം ലഭിച്ചതായി കോണ്‍ഗ്രസ് വക്താവ് ജയ്പാല്‍ റെഡ്ഡി പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തിനു ചീഫ് വിജിലന്‍സ് കമ്മീഷണറുമായി കോണ്‍ഗ്രസ്സ് ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ചീഫ് വിജിലന്‍സ് കമ്മീഷണര്‍ പി. ശങ്കര്‍ ഒക്ടോബര്‍ 16-നാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. കാബിനറ്റ് സെക്രട്ടറി കമല്‍ പാണ്ഡെയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച. ഇത് പുറത്ത് വന്നത് പുതിയ വിവാദങ്ങള്‍ക്കും തുടക്കമിട്ടിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+