ആന്റണി സുധീരനെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണി വി.എം. സുധീരന്‍ എം.പിയെ നവംബര്‍ 21 വെള്ളിയാഴ്ച സന്ദര്‍ശിച്ചു.
തിരുവനന്തപുരത്തെ ഉള്ളൂരുള്ള വീട്ടിലാണ് ആന്റണി എത്തിയത്. രാഷ്ട്രീയ ചര്‍ച്ചയായിരുന്നു ഉദ്ദേശമെങ്കിലും ഇരുവരും അത് വ്യക്തമാക്കിയിട്ടില്ല. ചര്‍ച്ച അരമണിക്കൂറോളം നീണ്ടു.
ആന്റണി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി വി. എം. സുധിരനെ മുഖ്യമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ഒത്തുതീര്‍പ്പിനായുള്ള നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഇതിനൊപ്പം ബദല്‍ സര്‍ക്കാരിനുള്ള നീക്കം കരുണാകരന്‍ ശക്തിപ്പെടുത്തിയിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ആന്റണി-സുധീരന്‍ കൂടിക്കാഴ്ചയ്ക്ക് വളരെ പ്രാധാന്യമുണ്ട്.
വി എം സുധീരനും കരുണാകര വിരുദ്ധനാണെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പരിമിതമായിരുന്നു. കരുണാകര വിരുദ്ധ യോഗങ്ങലിലൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല. സുധീരന്റെ ഈ നിലപാട് മാറ്റാന്‍ ആന്റണി പ്രിരിപ്പിച്ചതായി അറിയുന്നു.












Click it and Unblock the Notifications