ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: ചീഫ് സെക്രട്ടറിക്കും ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ആലപ്പുഴ ജില്ലയിലെ പുത്തന്‍തോട്, ചന്തിരൂര്‍ എന്നിവിടങ്ങളില്‍ മലിനീകരണ നിയന്ത്രണ സംവിധാനവും മലിനജല സംസ്കരണ പ്ലാന്റും സ്ഥാപിക്കുന്നതിന് നടപടികളെടുക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഈ നടപടി.
ചന്തിരൂര്‍ സ്വദേശി പി. ടി. ഷാജി അയച്ച പരാതി കത്തിന്‍മേല്‍ ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, ജസ്റിസ് കെ. പത്മനാഭന്‍നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
ചന്തിരൂര്‍, പുത്തന്‍തോട് എന്നിവിടങ്ങളില്‍ മലിനീകരണ നിയന്ത്രണ സംവിധാനവും മലിനജല സംസ്കരണ പ്ലാന്റും സ്ഥാപിക്കുന്നതിന് നടപടിയെടുക്കണമെന്ന് 1999 സപ്തംബര്‍ 30ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications