കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും സ്കൂളില്‍ പരിസ്ഥിതി പഠനം

  • By Staff
Google Oneindia Malayalam News

ചണ്ഡിഗഡ്: സ്കൂളുകളില്‍ പരിസ്ഥിതി പഠനം ഏര്‍പ്പെടുത്തുന്ന പദ്ധതിക്ക് കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളെ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് തിരഞ്ഞെടുത്തു. ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് ഉപദേശകന്‍ ആര്‍. മേത്തയാണ് ഇക്കാര്യം അറിയിച്ചത്. ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടകം, മധ്യപ്രദേശ്, ഹരിയാന, സിക്കിം, ത്രിപുര, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നിവയാണ് പദ്ധതി നടപ്പിലാക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.

എട്ട് സംസ്ഥാനങ്ങളിലെ സ്കൂളുകളിലെ ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. അസം, ആന്ധ്രാപ്രദേശ്, ഒറീസ, ജമ്മു കശ്മീര്‍, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തരാഞ്ചല്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും പരിസ്ഥിതി പഠനം നിര്‍ബന്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മേത്ത പറഞ്ഞു. ശാസ്ത്രം, സാമൂഹ്യ പാഠം, ഭാഷ എന്നീ വിഷയങ്ങളിലെ പാഠപുസ്തകങ്ങളിലും പരിസ്ഥിതി പഠനം ഉള്‍പ്പെടുത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X