കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പ് എം എല്‍ എ യോഗം തിങ്കളാഴ്ച

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഐ വിഭാഗം എം എല്‍ എ മാരുടെ അടുത്ത യോഗം നവംബര്‍ 24 തിങ്കളാഴ്ച നടക്കും. ഇതിനായി ഐ ഗ്രൂപ്പിലെ എല്ലാ എം.എല്‍.എ.മാരോടും തിങ്കളാഴ്ച തലസ്ഥാനത്ത് എത്താന്‍ കെ. കരുണാകരന്‍ നിര്‍ദ്ദേശിച്ചു.

ഭാവിയില്‍ ഇടതുമുന്നണിയുമായി സഹകരിച്ച് മുന്നോട്ട് പോകാമെന്നൊരു സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്.

റംസാന്‍ കഴിയുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായേയ്ക്കും. അപ്പോള്‍ മാത്രമേ കരുണാകരനും ഉറച്ച തീരുമാനം എടുക്കുകയുള്ളു.

നവംബര്‍ 21 വെള്ളിയാഴ്ച കെ. കരുണാകരന്‍ നല്‍കിയ നോമ്പുതുറ വിരുന്നിന് ശേഷം എം.എല്‍.എ.മാര്‍ ജവഹര്‍ നഗറിലെ കരുണാകരന്റെ വീട്ടിലെത്തി വീണ്ടും ചര്‍ച്ചകള്‍ നടത്തി. ചില കെ.പി.സി.സി. ഭാരവാഹികളും സന്നിഹിതരായിരുന്നു. മിക്കവരും രാവിലത്തെ യോഗത്തില്‍ പങ്കെടുത്തവരായിരുന്നു. അതിനാല്‍ പുതുതായിട്ടൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

വെള്ളിയാഴ്ച നടന്ന യോഗത്തില്‍ നാല് എം.എല്‍.എ.മാര്‍ വ്യക്തിപരമായ അസൗകര്യം കാരണം പങ്കെടുത്തിരുന്നില്ല. തിങ്കളാഴ്ച രാവിലെ അവരെക്കൂടി പങ്കെടുപ്പിച്ച് ഒരു സമ്പൂര്‍ണ യോഗം നടത്താനാണ് തീരുമാനം.

ഗവര്‍ണറെ കാണണമെന്നും ബദല്‍ നീക്കം ശക്തമാക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ റംസാന്‍ കഴിഞ്ഞതിന് ശേഷമേ ഇത്തരം കടുത്ത നീക്കങ്ങളുണ്ടാവുകയുള്ളുവെന്നാണ് കരുതുന്നത്. 34- 35 പേരെ അണിനിരത്താം. ഇടതുമുന്നണിയുമായി സഹകരിച്ച് മുന്നോട്ട് പോകാം ഇതാണ് കരുണാകരന്‍ വെള്ളിയാഴ്ചത്തെ യോഗത്തില്‍ നല്‍കിയ സൂചന.

തിരുവല്ല ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വ്യക്തമായ നിലപാടെടുക്കണമെന്ന തീരുമാനമാണ് ഐ ഗ്രൂപ്പിനുള്ളിലുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X