കുഞ്ഞാലിക്കുട്ടി കരുണാകരനെ കണ്ടു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും നവംബര്‍ 22 ശനിയാഴ്ച ചര്‍ച്ച നടത്തി.
കരുണാകരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ച നാല്പത്തഞ്ച് മിനുട്ടോളം നീണ്ടുനിന്നു.
കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം കരുണാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ എന്ത് വിഷയത്തെക്കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്ന് കരുണാകരനോ കുഞ്ഞാലിക്കുട്ടിയോ വ്യക്തമാക്കിയില്ല.












Click it and Unblock the Notifications