ഇടതുമുന്നണി യോഗം ഞായറാഴ്ച
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗം നവംബര്‍ 23 ഞായറാഴ്ച തിരുവനന്തപുരത്ത് ചേരും.
എറണാകുളത്ത് ഐ ഗ്രൂപ്പ് നടത്തിയ റാലിയും അതിന് ശേഷം ഉണ്ടായിരിയ്ക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും വിലയിരുത്തുകയാണ് യോഗത്തിന്റെ ഉദ്ദേശം. മുന്നണിയിലെ പ്രധാനി സി പി എമ്മിന് കരുണാകരനില്‍ പൂര്‍ണ വിശ്വാസമാണ്. എന്നാല്‍ ഘടക കക്ഷികള്‍ പലര്‍ക്കും കരുണാകരനെ അത്ര വിശ്വാസമില്ല.
ഏതായാലും ആന്റണിയ്ക്ക് സ്ഥാനം പോകുമെന്ന് സി പി എമ്മിനെങ്കിലും ഉറപ്പാണ്. അക്കാര്യം പിണറായി വിജയന്‍ പല തവണ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആന്റണിയ്ക്ക് സ്ഥാനം പോയാല്‍ സ്വീകരിയ്ക്കേണ്ട നടപടികളായിരിയ്ക്കും കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് ഉണ്ടായേയ്ക്കുമെന്ന് തന്നെയാണ് ഇടതുമന്നണിയുടെ വിലയിരുത്തല്‍. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുകൊണ്ട് തന്നെ ഞായറാഴ്ച നടക്കുന്ന ഇടതുമുന്നണി യോഗത്തിന് കാര്യമായ പ്രാധാന്യമുണ്ട്.












Click it and Unblock the Notifications