ഡിസം. ഒന്ന് വരെ കാത്തിരിക്കണമെന്ന് പട്ടേല്‍
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഡിസംബര്‍ ഒന്ന് വരെ കാത്തിരിക്കണമെന്ന ഹൈക്കമാന്റ് നിലപാട് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ആവര്‍ത്തിച്ചു.
നാല് നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞേ കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഗണിക്കാനാവൂവെന്ന ഹൈക്കമാന്റിന്റെ തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്ന് പട്ടേല്‍ വ്യക്തമാക്കി.
34 യുഡിഎഫ് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന ഐ ഗ്രൂപ്പിന്റെ അവകാശവാദത്തോട് പ്രതികരിക്കാന്‍ പട്ടേല്‍ തയ്യറായില്ല. ഗ്രൂപ്പുകളുടെ അവകാശവാദങ്ങളെ കുറിച്ച് പ്രതികരിക്കില്ല. തനിക്ക് മുന്നില്‍ പാര്‍ട്ടി മാത്രമേയുള്ളൂ. ഓരോ ദിവസത്തെയും സംഭവവികാസങ്ങളോട് പ്രതികരിക്കുന്നില്ല- പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications