പൊലീസ് സ്റേഷനുകളില്‍ റിസപ്ഷന്‍ കൗണ്ടറുകള്‍
തൃശൂര്‍: സംസ്ഥാനത്തെ പൊലീസ് സ്റേഷനുകളില്‍ റിസപ്ഷന്‍ കൗണ്ടറുകള്‍ തുടങ്ങുമെന്ന് ഡിജിപി ഹോര്‍മിസ് തരകരന്‍ അറിയിച്ചു.
പൊലീസും ജനങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുമായി സൗഹാര്‍ദപരമായി ഇടപഴകാന്‍ കഴിവുള്ള പൊലീസുകാരെയായിരിക്കും റിസപ്ഷന്‍ കൗണ്ടറുകളില്‍ നിയോഗിക്കുക.
പുതുതായി നിയമിതരാവുന്ന വനിതാ കോണ്‍സ്റബിള്‍മാരെ റിസപ്ഷന്‍ കൗണ്ടറുകളിലെ ജോലിക്ക് നിയമിക്കും. എന്നാല്‍ റിസപ്ഷന്‍ കൗണ്ടറുകളില്‍ ജോലി ചെയ്യുന്നത് വനിതാ കോണ്‍സ്റബിള്‍മാര്‍ മാത്രമായിരിക്കില്ലെന്ന് ഡിജിപി പറഞ്ഞു.
റസിഡന്റ്സ് അസോസിയേഷനുകളുടെയും മറ്റും സഹായത്തോടെ നഗരങ്ങളില്‍ സമൂഹ പൊലീസ് എന്ന പരിപാടി നടപ്പിലാക്കും. ഗ്രാമങ്ങളില്‍ ഈ പരിപാടിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടും. വിരമിച്ച പൊലീസ്-സൈനിക ഉദ്യോഗസ്ഥരുടെ സഹായവും ഇതിനായി ഉപയോഗിക്കും.
കസ്റഡിയിലെടുക്കപ്പെടുന്നവര്‍ക്ക് ബന്ധുക്കളെയും അഭിഭാഷകരെയും അറസ്റിനെ കുറിച്ച് അറിയിക്കുന്നതിന് അവകാശമുണ്ടെന്ന സുപ്രിം കോടതി വിധി കര്‍ശനമായും നടപ്പിലാക്കുമെന്ന് ഡിജിപി പറഞ്ഞു.












Click it and Unblock the Notifications