Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയെ നീക്കണമെന്ന് കരുണാകര വിരുദ്ധര്‍

കൊച്ചി: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന കെ. മുരളീധരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഹൈക്കമാന്റ് നീക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ബെന്നി ബഹനാന്‍, അജയ് തറയില്‍, ജോസഫ് വാഴക്കന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

മുരളീധരന്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഒരു ബാധ്യതയായിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. നവംബര്‍ 22 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിക്ക് അനുകൂലമായാണ് മുരളി പ്രവര്‍ത്തിച്ചത്. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം. ഒ. ജോണ്‍ പരാജയപ്പെട്ടതിലും മുരളിക്ക് ഉത്തരവാദിത്തമുണ്ട്. എറണാകുളത്ത് നടന്ന റാലിയില്‍ പങ്കെടുത്തതും മുഖ്യമന്ത്രിക്ക് എ. കെ. ആന്റണിക്കെതിരെ വിമര്‍ശനം നടത്തുന്നതും മുരളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിന് അയോഗ്യനാക്കിയിരിക്കുന്നു.

തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്താന്‍ മുരളി തയ്യാറാവുന്നില്ല. മുരളി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് യാതൊരു താത്പര്യവുമില്ല.

ഇടതുമുന്നണിയുടെ സഹായത്തോടെ മുഖ്യമന്ത്രിയാവാമെന്നാണ് മുരളി കരുതുന്നതെങ്കില്‍ അത് വെറും സ്വപ്നം മാത്രമാണ്. ഐ ഗ്രൂപ്പിന് ഇതുവരെ നാല് എംഎല്‍എമാരെനഷ്ടപ്പെട്ടു. പാര്‍ട്ടി പിളര്‍ത്താനാണ് തീരുമാനമെങ്കില്‍ കൂടുതല്‍ പേര്‍ ഗ്രൂപ്പ് വിടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+