സുജനപാല്‍ ഐ ഗ്രൂപ്പുമായി അടുക്കുന്നു
തിരിവനന്തപുരം: നേരത്തേ ഐ വിഭാഗത്തിലായിരുന്ന കോഴിക്കോട് എം എല്‍ എ സുജനപാല്‍ ഐ വിഭാഗവുമായി വീണ്ടും അടുക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഐ വിഭാഗത്തിലായിരുന്നപ്പോള്‍ മാത്രമാണ് തനിയ്ക്ക് എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടുള്ളതെന്നാണ് സുജനപാല്‍ കരുതുന്നത്.
ഒരു തവണ ഐ വിഭാഗത്തെ പ്രതിനിധീകരിച്ച് എം. എല്‍. എ. ആവുകയും ചെയ്തു. ഡി സി സി അദ്ധ്യക്ഷനായതും കെ പി സി സി പ്രതിനിധി ആയതും ഐ വിഭാഗത്തിലായിരുന്നപ്പോഴാണ്. എ വിഭാഗത്തില്‍ എത്തിയതിന് പന്നെ കാര്യമായ സ്ഥാനങ്ങള്‍ ഒന്നും കിട്ടിയിട്ടില്ലെന്ന് മാത്രമല്ല പലപ്പോഴും തഴയപ്പെടുകയാണെന്നും സുജനപാലിന് തോന്നിയിട്ടുണ്ട്. അതാണ് ഐ വിഭാഗത്തിന്റെ പുതിയ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാമെന്ന് സുജനപാല്‍ കരുതുന്നത്. മാത്രമല്ല ഐ വിഭാഗത്തിലേയ്ക്ക് ചെന്നാല്‍ മന്ത്രിസ്ഥനം തന്നെ നല്‍കാമെന്നാണ് അവര്‍ നല്‍കുന്ന ഉറപ്പ്. രാഷ്ട്രീയം നേട്ടത്തിനായിട്ടാവുമ്പോള്‍ ഇപ്പോള്‍ ബുദ്ധി അതുതന്നെണ്.
ഗ്രൂപ്പ് മാറുന്നത് സംബന്ധിച്ച് സുജനപാലും മുരളിയും തമ്മില്‍ കോഴിക്കോട്ട് ചര്‍ച്ച നടന്നിരുന്നു. തിരുവനന്തപുരത്ത് കരുണാകരനുമായും അദ്ദേഹം ചര്‍ച്ച നടത്തിയതായാണ് അറിയുന്നത്. മുരളീധരന്‍ കോഴിക്കോട്ട് നടത്തിയ നോമ്പുതുറ വിരുന്നില്‍ സുജനപാല്‍ പങ്കെടുത്തിരുന്നു. കോഴിക്കോട്ടുള്ള മറ്റ് എ വിഭാഗം നേതാക്കന്മാര്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായിരുന്നു.
കരുണാകരന്‍ ഒടുവില്‍ വെളിപ്പെടുത്തുന്ന എം എല്‍ എ മാരുടെ പട്ടികയില്‍ സുജനപാലിന്റെ പേരും ഉണ്ടാവുമെന്നാണ് കരുതുന്നത്. ഐ വിഭാഗം തന്നെ ഇക്കാര്യം അനധികൃതമായി വെളിപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്ട് ഇപ്പോള്‍ ഐ വിഭാഗത്തിനെ പ്രതിനിധീകരിയ്ക്കുന്നത് ആരോഗ്യ വകുപ്പ് മന്ത്രി പി. ശങ്കരനാണ്.
ഗ്രൂപ്പ് മാറി എ വിഭാഗത്തിലായെങ്കിലും സുജനപാല്‍ കുറേക്കാലമായി കാര്യമായി ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല. അതും ഇപ്പോള്‍ വീണ്ടും ഐ ഗ്രൂപ്പിലേയ്ക്ക് ചേക്കേറാന്‍ സഹായകമായതായി സുജനപാല്‍ കരുതുന്നു.












Click it and Unblock the Notifications