സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ കേരളത്തില്‍ മൂന്നു കേന്ദ്രങ്ങള്‍
ദില്ലി: ഗള്‍ഫിലേക്കുള്ള തൊഴില്‍ അന്വേഷകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേരളത്തില്‍ മൂന്ന് എക്സ്റെന്‍ഷന്‍ കൗണ്ടര്‍ തുറക്കാന്‍ യു.എ.ഇ. എംബസി സമ്മതിച്ചതായി പി. രാജേന്ദ്രന്‍ എം.പി. അറിയിച്ചു.
ആദ്യകേന്ദ്രം ഡിസംബര്‍ ആദ്യവാരം തിരുവനന്തപുരത്ത് തുറക്കുമെന്ന് യു.എ.ഇ. അംബാസഡര്‍ ഡോ. സയ്യിദ് അല്‍ഷംസി അറിയിച്ചതായി രാജേന്ദ്രന്‍ പറഞ്ഞു.
കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും മറ്റു കേന്ദ്രങ്ങള്‍. എംബസികളുടെ നിയന്ത്രണത്തില്‍ സംസ്ഥാനസര്‍ക്കാറാണ് കേരളത്തിലെ ഏജന്‍സികളെ നിശ്ചയിക്കേണ്ടത്. കേരളത്തിലെ കൗണ്ടറുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിച്ച് ബന്ധപ്പെട്ട മന്ത്രാലയങ്ങളിലും എംബസിയിലും സാക്ഷ്യപ്പെടുത്തി തിരികെ നല്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്.
സേവനത്തിന് ഫീസ് ഈടാക്കി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്ന കേന്ദ്രം, ഡല്‍ഹിയിലെ വിവിധ ഓഫീസുകളില്‍നിന്ന് സാക്ഷപ്പെടുത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കി തിരികെ നല്കും. അതിനാല്‍ അപേക്ഷകര്‍ ഡല്‍ഹിയില്‍ എത്തേണ്ടതില്ല.












Click it and Unblock the Notifications