അവകാശവാദം അടിസ്ഥാനരഹിതം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുന്നതിന് തനിക്ക് 34 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന കെ. കരുണാകരന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഐ ഗ്രൂപ്പിന്റെ റാലിക്ക് മുമ്പായി നേതൃമാറ്റം ഉണ്ടായില്ലെങ്കില്‍ റാലിയില്‍ പുതിയ പാര്‍ട്ടി നിലവില്‍ വരുന്നത് പ്രഖ്യാപിക്കുമെന്നും ബദല്‍ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായിരിക്കും റാലി ഉദ്ഘാടനം ചെയ്യുകയെന്നുമാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നും സംഭവിക്കാത്തതിന്റെ ജാള്യത മറച്ചുപിടിക്കാന്‍ വേണ്ടിയുള്ള തന്ത്രമെന്ന നിലയിലാണ് ഇപ്പോള്‍ 34 യുഡിഎഫ് എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് പ്രഖ്യാപിക്കുന്നത്- ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ ആരോപിച്ചു.












Click it and Unblock the Notifications