Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റേത് വ്യാമോഹം: ഉമ്മന്‍ചാണ്ടി

മലപ്പുറം: സിപിഎമ്മുമായി ചേര്‍ന്ന് ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നത് കെ. കരുണാകരന്റെ വ്യാമോഹം മാത്രമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. നവംബര്‍ 22 ശനിയാഴ്ച മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

താന്‍ പ്രകോപന സമിതി കണ്‍വീനര്‍ ആണെങ്കില്‍ കരുണാകരന്‍ പ്രകോപന സമിതി അംഗമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടി പ്രകോപന സമിതി കണ്‍വീനറാണെന്ന കരുണാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ എംഎല്‍എമാരുടെ പിന്തുണ കരുണാകരന് കിട്ടുകയില്ല. തനിക്ക് 34 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന കരുണാകരന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. ആന്റണിയോടൊപ്പം നില്‍ക്കുന്ന 41 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളുടെ പിന്തുണ പോലും കരുണാകരന് കിട്ടില്ല.

ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രസ്താവന ആത്മാര്‍ഥമാണെങ്കില്‍ തിരുവല്ലയില്‍ പ്രചാരണത്തിന് ഇറങ്ങുകയാണ് കെ. മുരളീധരന്‍ ആദ്യം ചെയ്യേണ്ടത്. പ്രചാരണം നടത്തിയതിന് ശേഷം ചര്‍ച്ചയാവാം. അങ്ങനെയല്ലാത്ത നീക്കത്തില്‍ തങ്ങള്‍ക്ക് സംശയമുണ്ട്.

പുതിയ പാര്‍ട്ടി ഉണ്ടാക്കാനോ സിപിഎമ്മിനൊപ്പം ചേരാനോ തീരുമാനിച്ചാല്‍ കരുണാകരന്റെ കൂടെ ഇപ്പോഴുള്ള 21 എംഎല്‍എമാരില്‍ പകുതി പോലും ആ നീക്കത്തോട് യോജിക്കില്ല. നേതൃമാറ്റം ആവശ്യപ്പെട്ടതിന് ശേഷം ഇതുവരെയായി അഞ്ച് എംഎല്‍എമാരെയാണ് ഐ വിഭാഗത്തിന് നഷ്ടപ്പെട്ടത്- ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+