വല്ലാര്‍പാടം: ഉടന്‍ തീരുമാനം വേണമെന്ന് തുറമുഖ അധികൃതര്‍
കൊച്ചി: വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനലിന്റെ വികസനത്തിന് സ്വീകരിക്കേണ്ട മാതൃക സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കാന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് ബോര്‍ഡ് ഉപസമിതി കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.
2004 മാര്‍ച്ച് 31ന് മുമ്പായി ടെര്‍മിനലിന്റെ പണി തുടങ്ങേണ്ടതുണ്ടെന്ന് ഉപസമിതിയുടെ യോഗം അഭിപ്രായപ്പെട്ടു. പോര്‍ട്ട് ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഡെപ്യൂട്ടി ചെയര്‍മാന്‍ എ. ജനാര്‍ദനറാവുവും യോഗത്തില്‍ പങ്കെടുത്തു.
ടെര്‍മിനലിന്റെ നിര്‍മാണത്തില്‍ താത്പര്യം പ്രകടിപ്പിച്ച മുംബൈയിലെ സംരംഭകരുമായി നവംബര്‍ 18, 19 തീയതികളില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചെയര്‍മാനും ഡെപ്യൂട്ടി ചെയര്‍മാനും യോഗത്തെ അറിയിച്ചു. മിക്ക സംരംഭകരും പോര്‍ട്ടുമായി ഒരു സംയുക്ത സംരംഭത്തിനാണ് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications