വിവിധ ലക്ഷ്യങ്ങള്‍ക്കായി വിഷന്‍ കേരള-2005
തിരുവനനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ വിഷന്‍ കേരള-2005 രേഖയില്‍ വിവിധ മേഖലകളില്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ക്ക് രൂപം നല്‍കി.
ദീര്‍ഘ കാല ലക്ഷ്യങ്ങള്‍ ചെറുകിട കാലയളവുകളിലായി ഇടക്കാല പരിശോധനകളിലൂടെയായിരിക്കും നടപ്പിലാക്കുകയെന്ന് ആസൂത്രണ ബോര്‍ഡ് അംഗം സി. പി. ജോണ്‍ പറഞ്ഞു.
തൊഴില്‍, ദാരിദ്യ്രനിര്‍മാര്‍ജനം, പ്രാദേശിക അസമത്വവും പിന്നോക്കാവസ്ഥയും, നയപരിപാടികളുടെ നടപ്പിലാക്കന്‍ തുടങ്ങിയ മേഖലകളില്‍ അടിസ്ഥാനപരമായ നയമാറ്റം ഉണ്ടാവേണ്ടതാണെന്ന് ജോണ്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ പ്രധാന വിഭവശേഷികളിലൊന്നാണ് ജൈവസമ്പത്ത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ ജൈവസമ്പത്തിന്റെ സംരക്ഷണം, ഉത്പാദനം, സംസ്കരണം, വിപണനം തുടങ്ങിയവ ചെയ്യുന്നത് വന്‍സാധ്യതയാണ് കേരളത്തിന് തുറന്നുകൊടുക്കുന്നത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, മികച്ച ഗതാഗത, വിനിമയ ശൃംഖല തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് കേരളത്തിന്റെ മറ്റൊരു ശേഷി.
വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, ആയുര്‍വേദം, ജൈവസാങ്കേതികവിദ്യ, ജൈവകൃഷി തുടങ്ങിയ മേഖലകളില്‍ കേരളത്തിന് വന്‍സാധ്യതയണുള്ളത്. പരമ്പരാഗത വ്യവസായങ്ങളുടെയും കരകൗശവിദ്യകളുടെയും ആധുനികവത്കരണം കേരളത്തിന് വലിയ സാധ്യതകള്‍ തുറന്നുകൊടുക്കും. അതേ സമയം പെട്രോളിയം, കല്‍ക്കരി പ്രകൃതി ഊര്‍ജ വിഭവങ്ങള്‍ ഇല്ലാത്തതും ഉത്പാദന മേഖലകളിലെ കുറഞ്ഞ ഉത്പാദനക്ഷമതയും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ദോഷവശങ്ങളാണ്.
ഇങ്ങനെ വിവിധ മേഖലകളുടെ സാധ്യതയും ഗുണവശങ്ങളു ദോഷവശങ്ങളും കണക്കിലെടുത്താണ് കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ക്കും അതിനുള്ള മാര്‍ഗങ്ങള്‍ക്കും രൂപം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications