ദാവൂദിന്റെ സ്വത്ത് പിടിച്ചെടുക്കുന്നത് തടഞ്ഞു
മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റേതെന്ന് സംശയിക്കുന്ന മുംബൈയിലെ രണ്ട് ഷോപ്പിംഗ് കോംപ്ലക്സുകള്‍ പിടിച്ചെടുക്കാനുള്ള പ്രത്യേക കോടതിയുടെ ഉത്തരവ് മുംബൈ ഹൈക്കോടതി തടഞ്ഞു.
പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ ഷോപ്പിംഗ് കോംപ്ലക്സുകളിലെ മുന്നൂറോളം വാടകക്കാരും ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് കമ്പനിയും നല്‍കിയ ഹര്‍ജി നവംബര്‍ 25 ലേക്ക് ഹൈക്കോടതി മാറ്റിവച്ചു.
വടക്കേ മുംബൈയിലെ പൊലീസ് കമ്മിഷണറേറ്റിന് സമീപമുള്ള സാറ ഷോപ്പിംഗ് കോംപ്ലക്സും സഹാറ ഷോപ്പിംഗ് കോംപ്ലക്സും പിടിച്ചെടുക്കാന്‍ നേരത്തെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാര്‍ തങ്ങള്‍ നിയമപരമായി സ്വത്ത് കൈവശം വയ്ക്കുന്നവരാണെന്ന് വാദിച്ചു.
ഷോപ്പിംഗ് കോംപ്ലക്സുകള്‍ ദാവൂദ് ഇബ്രാഹിമിന്റേതാണെന്ന പൊലീസിന്റെ വാദം മറികടക്കാനായി സ്വത്തില്‍ ഉടമസ്ഥാവകാശമുണ്ടെന്നതിന് തെളിവ് കാണിക്കാനായി പ്രത്യേക കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications