കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലീഷ് അതിജീവനത്തിന്റെ ഭാഷ

  • By Staff
Google Oneindia Malayalam News

കൊച്ചി: സച്ചി മാധവന്റെ ക്സാസില്‍ നൂറ്റിമുപ്പതോളം ഇംഗ്ലീഷ് അധ്യാപകരാണ് പങ്കെടുത്തത്. പദസമ്പത്ത് വികസിപ്പിക്കുന്നതിനെയും ശരിയായ പദപ്രയോഗവും ഉച്ചാരണവും നടത്തുന്നതിനെയും കുറിച്ച് സച്ചി മാധവന്റെ ക്ലാസ് മുന്നേറികൊണ്ടിരിക്കുമ്പോള്‍ അധ്യാപകര്‍ക്ക് ഒരു കാര്യം ബോധ്യമായി. തങ്ങള്‍ ബിഎഡ് പഠിച്ചിരിക്കുന്ന കാലത്തു നിന്നും ഇംഗ്ലീഷ് അധ്യാപനം ഏറെ മാറിപ്പോയിരിക്കുന്നു.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സാണ് ഇംഗ്ലീഷ് അധ്യാപകര്‍ക്കായി കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലെ പുതിയ പ്രവണതകളെ കുറിച്ച് ശില്പശാല ഒരുക്കിയത്. ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസിലെ മുതിര്‍ന്ന അധ്യാപികയായ സച്ചി മാധവനാണ് ക്ലാസെടുത്തത്.

ഇംഗ്ലീഷ് ഇന്ന് അന്തസിന്റെ പ്രതീകമല്ലാതായി തീര്‍ന്നിരിക്കുന്നു. ഇംഗ്ലീഷ് ആഗോളീകൃത യുഗത്തിലെ അതിജീവനത്തിന്റെ ഭാഷയായി മാറിയിരിക്കുന്നു.- സച്ചി മാധവന്‍ പറഞ്ഞു.

എല്ലാ മേഖലകളിലും ജോലി നേടിയെടുക്കുന്നതിന് ഇംഗ്ലീഷ് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പഴയ സ്കൂള്‍ സിലബസില്‍ നിന്നും ഇംഗ്ലീഷ് അധ്യാപനം ഏറെ മാറിയിരിക്കുന്നു. ഭാഷ അറിയുക മാത്രമല്ല ഇന്നത്തെ ആവശ്യം. ഫലപ്രദമായ വിനിമയം, വാചക നിര്‍മാണം, വ്യാകരണം, ഉച്ചാരണം ഇവയിലെല്ലാം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

ഇംഗ്ലീഷ് അധ്യാപനത്തിലെ ഈ മാറ്റങ്ങള്‍ അധ്യാപകര്‍ക്ക് വെല്ലുവിളിയാണ്. ഈ മേഖലകളില്‍ ഇംഗ്ലീഷ് അധ്യാപകര്‍ തങ്ങളുടെ കഴിവ് മിനുക്കിയെടുക്കേണ്ടിയിരിക്കുന്നു.

ഉച്ചാരണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ആശയക്കുഴപ്പമുണ്ട്. നമ്മുടെ പാഠപുസ്തകങ്ങളില്‍ ബ്രിട്ടീഷ് രീതിയിലുള്ള അക്ഷരഘടനയും ഉച്ചാരണവുമാണ് ഇപ്പോഴും. എന്നാല്‍ പുതിയ തലമുറക്ക് താത്പര്യം അമേരിക്കന്‍ ഉച്ചാരണത്തിലാണ്. പക്ഷേ കോള്‍ സെന്റര്‍ രീതിയിലുള്ള ഇംഗ്ലീഷ് ഉച്ചാരണം സ്കൂളുകളില്‍ ശരിയാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X