Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവല്ലയില്‍ ഐക്യമുന്നണിയ്ക്കെതിരെ ഐ ഗ്രൂപ്പ്

തിരുവല്ല: തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ ഐക്യമുന്നണി സ്ഥാനാര്‍ഥിക്കെതിരെ പ്രചാരണം നടത്താന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചു. തിരുവല്ലയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പിന്റെ നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വി ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രചാരണത്തിന മുന്നോടിയായി തിരുവല്ല നിയോജകമണ്ഡലത്തിലെ 109 ബൂത്തുകളിലും കമ്മിറ്റികള്‍ രൂപീകരിച്ചു. നവംബര്‍ 23 ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ബൂത്ത് കമ്മിറ്റികളുടെ യോഗം ചേരും. ബുധനാഴ്ച മുതല്‍ പ്രചാരണം ആരംഭിക്കും. വീടുകളില്‍ കയറിയിറങ്ങിയായിരിക്കും പ്രചാരണം. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ നിലപാട് സ്വീകരിക്കേണ്ടിവന്ന സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും. എറണാകുളത്ത് സ്വീകരിച്ച തന്ത്രം തന്നെയായിരിക്കും തിരുവല്ലയിലും സ്വീകരിക്കുക.

ചക്ക വീണ് ഒരിക്കല്‍ മുയല്‍ ചത്തുവെന്ന് വിചാരിച്ച് എന്നും മുയല്‍ ചാകില്ല എന്ന മന്ത്രി കെ. എം. മാണിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ഇനിയും മുയല്‍ ചാകുമെന്നായിരുന്നു ഐ ഗ്രൂപ്പ് നേതാക്കളുടെ പ്രതികരണം.

രാജ്മോഹന്‍ ഉണ്ണിത്താന്‍, എന്‍. വേണുഗോപാല്‍, കെ. പി. കുഞ്ഞിക്കണ്ണന്‍, പി. പി. ജോര്‍ജ്, പന്തളം സുധാകരന്‍, ജോസി സബാസ്റ്യന്‍, രതികുമാര്‍, പന്തളം പ്രതാപന്‍, സദാശിവപണിക്കര്‍, എം. ഒ. സാമുവേല്‍, ബിജിനി പനവേലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+