34 പേരുടെ പിന്തുണ സ്വപ്നം: കാര്‍ത്തികേയന്‍
പത്തനംതിട്ട: 34 യുഡിഎഫ് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നത് കെ. കരുണാകരന്റെ സ്വപ്നം മാത്രമാണെന്ന് മന്ത്രി ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
പിന്തുണക്കുന്നുവെന്ന് പറയുന്ന 34 എംഎല്‍എമാര്‍ ആരൊക്കെയാണെന്ന് അറിയില്ല. അവരെയാരും കണ്ടിട്ടില്ല- കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി.
ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടി കുതിരക്കച്ചവടത്തിനാണ് സിപിഎം ശ്രമിക്കുന്നത്. ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ് കെ. കരുണാകരനുമായി ഒന്നിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്ന്് മന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications