Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുഡീഷ്യല്‍ പെര്‍ഫോമന്‍സ് കമ്മിഷന്‍ സ്ഥാപിക്കണം

കോയമ്പത്തൂര്‍: സിറ്റിംഗ് ജഡ്ജിമാരുടെ പെരുമാറ്റദൂഷ്യത്തെ കുറിച്ചുള്ള പരാതികള്‍ സ്വതന്ത്രമായി അന്വേഷിക്കുന്നതിന് ഒരു ദേശീയ ജുഡീഷ്യല്‍ പെര്‍ഫോമന്‍സ് കമ്മിഷന്‍ രൂപീകരിക്കണമെന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി വി. ആര്‍. കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു.

മൈസൂരിലെ ജഡ്ജിമാരുള്‍പ്പെട്ട ലൈംഗിംകാപവാദം, തമിഴ്നാടിനെയും ഗുജറാത്തിനെയും കുറിച്ചുള്ള സുപ്രിം കോടതിയുടെ നിരീക്ഷണങ്ങള്‍ തുടങ്ങിയ ഈയിടെയുണ്ടായ പ്രശ്നങ്ങളെ കുറിച്ച് കമ്മിഷന് അന്വേഷിക്കാവുന്നതാണ്.

മൈസൂര്‍ ലൈംഗികാപവാദത്തില്‍ ഉള്‍പ്പെട്ട ജഡ്ജിമാര്‍ കുറ്റക്കാരല്ലെന്നാണ് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. പുതിയ അന്വേഷണം ചില വസ്തുതകള്‍ പുറത്തുകൊണ്ടുവന്നേക്കാം.

നിഷ്പക്ഷമായ വിചാരണ തമിഴ്നാട്ടില്‍ ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു കേസ് കര്‍ണാടകത്തിലേക്ക് മാറ്റിയത്. ഓരോ തമിഴനും അവന്റെ സംസ്ഥാനത്ത് നീതി കിട്ടുംവരെ ജനാധിപത്യം ഏകാധിപത്യത്തിന് കീഴടങ്ങുകയാണ്. തമിഴ്നാടിനെ കുറിച്ച് സുപ്രിം കോടതി നടത്തിയ പരാമര്‍ശം ആ സംസ്ഥാനം ഗൗരവമായെടുക്കേണ്ടതുണ്ട്.

ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് താന്‍ കരുതുന്നില്ലെന്നും കൂടുതല്‍ പേര്‍ കോടതിയെ സമീപിക്കുന്നുണ്ടെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+