എല്‍ഡിഎഫ് യോഗം തുടങ്ങി
തിരുവനന്തപുരം: ഇടതുമുന്നണി സംസ്ഥാന സമിതി യോഗം നവംബര്‍ 23 ഞായറാഴ്ച എ. കെ. ജി സെന്ററില്‍ തുടങ്ങി. രാവിലെ 11 മണിയോടെയാണ് യോഗം ആരംഭിച്ചത്.
ബദല്‍ സര്‍ക്കാരിനുള്ള നീക്കത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതു സംബന്ധിച്ച് മുന്നണിയിലെ അഭിപ്രായ സമന്വയമുണ്ടാക്കാനാണ് ഞായറാഴ്ചത്തെ യോഗം ശ്രമിക്കുന്നത്.
കരുണാകര വിഭാഗത്തോട് സ്വീകരിക്കേണ്ട നിലപാടിന്റെ കാര്യത്തില്‍ ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കരുണാകരപക്ഷം ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ടുവന്നാല്‍ ഒപ്പമുണ്ടാവാവുന്ന യുഡിഎഫ് ഘടകകക്ഷികളോട് സ്വീകരിക്കേണ്ട നിലപാടിലും അഭിപ്രായ ഏകീകരണമില്ല.
അഭിപ്രായ ഏകീകകരണത്തിന് ഞായറാഴ്ചത്തെ യോഗത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് പുറമെ ഉഭയകക്ഷി ചര്‍ച്ചയും നടന്നേക്കും.












Click it and Unblock the Notifications