Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനോ മുരളിയോ മുഖ്യമന്ത്രിയാവണം

കൊച്ചി: എ. കെ. ആന്റണിയെ മാറ്റി കെ. കരുണാകരനെയോ കെ. മുരളീധരനെയോ മുഖ്യമന്ത്രിയാക്കുന്നതിലൂടെ മാത്രമേ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനാവൂവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

നേതൃമാറ്റം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ആന്റണിയെ മാറ്റി ഐ ഗ്രൂപ്പിന് സ്വീകാര്യനല്ലാത്ത ആരെയെങ്കിലും മുഖ്യമന്ത്രിയാക്കുകയല്ല. നവംബര്‍ 23 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ തന്റെ പദവി ദുരുപയോഗപ്പെടുത്തി രാഷ്ട്രീയം കളിക്കുകയാണ്. തന്റെ ചേംബര്‍ കരുണാകരവിരുദ്ധരുടെ ക്യാമ്പാക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹം. ഐ ഗ്രൂപ്പ് എംഎല്‍എമാരെ വിളിപ്പിച്ച് ഭീഷണിപ്പെടുത്താനാണ് അദ്ദേഹം നോക്കുന്നത്. എ. കെ. ആന്റണിക്ക് പകരം താന്‍ മുഖ്യമന്ത്രിയാവുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നത്. ഐ ഗ്രൂപ്പിനെതിരായ പ്രവര്‍ത്തനങ്ങള്‍ വക്കം പുരുഷോത്തമന്‍ നിര്‍ത്തിയില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ സമരം നടത്തും.

യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിക്ക് ആ സ്ഥാനത്ത് തുടരുന്നതിനുള്ള അര്‍ഹത നഷ്ടപ്പെട്ടതായി ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+