ഇറാക്കില്‍ കാര്‍ ബോംബാക്രമണം: 15 മരണം
ബാഗ്ദാദ്: ഇറാക്കില്‍ രണ്ട് പൊലീസ് സ്റേഷനുകളിലുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. സദ്ദാം ഹുസൈന്റെ അനുകൂലികളുടെ ശക്തികേന്ദ്രമായ ഖാന്‍ ബനിസാദ്, ബക്വബ എന്നിവിടങ്ങളിലെ പൊലീസ് സ്റേഷനുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ബാഗ്ദാദ് വിമാനത്താവളത്തില്‍ ഒരു കാര്‍ഗോ വിമാനത്തിന് നേരെ മിസൈലാക്രമണമുണ്ടായെങ്കിലും അപായമൊന്നുമുണ്ടായില്ല. ഒരു ചിറക് കത്തിയമര്‍ന്ന നിലയില്‍ വിമാനം തിരികെയിറക്കി.
ഏതാണ്ട് ഒരേ സമയത്താണ് പൊലീസ് സ്റേഷനുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കാറുകള്‍ പൊലീസ് സ്റേഷനില്‍ ഇടിച്ചുകയറ്റുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ നാട്ടുകാരാണ്.
വിമാനത്തിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് വിമാന സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. നേരത്തെയും വിമാനങ്ങള്‍ക്ക് നേരെ അക്രമണങ്ങളുണ്ടായിട്ടുണ്ടെങ്കിലും അപായങ്ങളൊന്നും സംഭവിച്ചിരുന്നില്ല.












Click it and Unblock the Notifications