Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈദ് മുതല്‍ വെടിനിര്‍ത്തല്‍: ഇന്ത്യ പ്രതികരിക്കും

ദില്ലി: ഈദ് ദിനം മുതല്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. ഇതിനോട് ഇന്ത്യ പ്രതികരിച്ചില്ല. എന്നാല്‍ ഇന്ത്യയുടെ പ്രതികരണം നവംബര്‍ 24 തിങ്കളാഴ്ച ഉണ്ടാവുമെന്നാണ് കരുതുന്നത്.

പ്രഖ്യാപനം കൊണ്ട് കാര്യമില്ല, പകരം പ്രവര്‍ത്തിയാണ് പ്രധാനം എന്നതാണ് ഇന്ത്യയുടെ നിലപാട്. അതുകൊണ്ട് നിയന്ത്രണരേഖയില്‍ എന്ത് നടക്കുന്നു എന്ന കണ്ടിട്ട് പ്രതികരിയ്ക്കാമെന്നതാണ് ഇന്ത്യയുടെ നിലപാട്.

നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താനുള്ള ഉത്തരവിനോട് അനുകൂലമായി ഇന്ത്യ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലാത്ത പക്ഷം തങ്ങളുടെ ഭാഗത്തു നിന്നുള്ള നീക്കം അപൂര്‍ണമാവുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി മിര്‍ സഫറുള്ള ജമാലി ദേശീയ ടെലിവിഷനില്‍ നടത്തിയ അഭിസംബോധനയില്‍ പറഞ്ഞു. ജമാലി പ്രധാനമന്ത്രിയായി ഒരു വര്‍ഷം തികയുന്നതിനോട് അനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.

പാക് അധീന കശ്മീരിലെ മുസാഫറബാദില്‍ നിന്നും ശ്രീനഗറിലേയ്ക്ക് ബസ് സര്‍വീസ് തുടങ്ങുന്നതിന് തയ്യാറാണെന്ന് സഫറുള്ള ജമാലി അറിയിച്ചു.

ബസ് സര്‍വീസ് തുടങ്ങാന്‍ ഒരുക്കമാണെന്ന് അറിയിക്കുമ്പോള്‍ തന്നെ അന്താരാഷ്ട്ര ചട്ടങ്ങള്‍ അനുസരിച്ച് ജമ്മു കശ്മീര്‍ തര്‍ക്കപ്രദേശമാണെന്ന് പാകിസ്ഥാന്‍ അംഗീകരിക്കുന്നതായും നിയന്ത്രണ രേഖ അന്തര്‍ദേശീയ അതിര്‍ത്തിയാണെന്ന് അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കേണ്ടതുണ്ടെന്ന് ജമാലി പറഞ്ഞു.

നിയന്ത്രണരേഖാ പ്രദേശത്ത് പാകിസ്ഥാന്‍ നടത്തുന്ന വെടിവയ്പ് തീവ്രവാദികള്‍ക്ക് ഇന്ത്യയിലേയ്ക്ക് കടക്കാനുള്ള മറ ഒരുക്കലാണെന്നാണ് ഇന്ത്യ കരുതുന്നത്. അതുകൊണ്ട് തന്നെ പാകിസ്ഥാന്‍ പ്രഖ്യാപിയ്ക്കുന്ന ഈ വെടിനിറുത്തലിന് പ്രാധാന്യമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+