Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയെ വെറുതെവിട്ടത് ശരിവച്ചു

ദില്ലി: താന്‍സി ഭൂമി ഇടപാട് കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവച്ചു.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള താന്‍സി (തമിഴ്നാട് സ്മാള്‍ ഇന്റസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) ഭൂമി ജയ പബ്ലിക്കേഷന്‍സിന് വിറ്റതില്‍ ജയലളിത ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതു സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും കുറ്റം തെളിയിക്കാനായി നിയമപരമായ തെളിവുകളൊന്നുമില്ലെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

വിവാദത്തില്‍ ഉള്‍പ്പെട്ടതില്‍ ജയലളിത പശ്ചാത്തപിക്കേണ്ടതുണ്ടെന്ന് ജസ്റിസുമാരായ എസ്. രാജേന്ദ്ര ബാബു, പി. ആര്‍. റെഡ്ഢി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇനിയും മുഖ്യമന്ത്രിയായി തുടരുന്നത് ശരിയാണോയെന്ന് സ്വയം ചിന്തിച്ച് മനസാക്ഷിയ്ക്ക് അനുസൃതമായ തീരുമാനം ജയലളിതയ്ക്ക് എടുക്കാം. വാങ്ങിയ താന്‍സി ഭൂമി തിരിച്ച് താന്‍സിയ്ക്ക് തിരിച്ച് നല്‍കണം. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ഇത്തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നത് ധാര്‍മ്മികമായി ശരിയല്ല. കോടതി അഭിപ്രായപ്പെട്ടു.

താന്‍സി കേസുകളില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയ മദ്രാസ് ഹൈക്കോടതി വിധിയ്ക്കെതിരെ ആര്‍. സായി ഭാരതി, ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യ സ്വാമി എന്നിവര്‍ നല്‍കിയ ഹര്‍ജികളിന്മേലാണ് സുപ്രിം കോടതി വിധി പറഞ്ഞത്.

താന്‍സി കേസിന്റെ ചരിത്രം

തമിഴ്നാട് ചെറുകിട വ്യവസായ കോര്‍പറേഷന്റെ ഗിണ്ടിയിലെ 3.07 ഏക്കര്‍ സ്ഥലം 1992 മേയില്‍ ജയലളിതയും തോഴി ശശികലയും ചേര്‍ന്ന് ജയ പബ്ലിക്കേഷന്‍സിനായി 1.8 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഇത് സംബന്ധിച്ച രണ്ടു കേസുകളിലായി ജയയേയും ശശികലയേയും മൂന്നു വര്‍ഷം വീതം തടവിനു ശിക്ഷിച്ചുകൊണ്ട് 2000 ല്‍ ചെന്നൈ പ്രത്യേക കോടതി വിധി പറഞ്ഞിരുന്നു.

ജയില്‍ ശിക്ഷയെ തുടര്‍ന്ന് 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ജയ അയോഗ്യയാക്കപെട്ടു. പക്ഷെ, തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ. ജയിക്കുകയും തിരഞ്ഞെടുപ്പിന് നില്‍ക്കാതെ തന്നെ ജയയെ മുഖ്യമന്ത്രിയാക്കുുകയും ചെയ്തിരുന്നു. പിന്നിട് സുപ്രീം കോടതി വിലക്കിനെ തുടര്‍ന്ന് അവര്‍ സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായി. 2001 മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തമാക്കിയതിനെത്തുടര്‍ന്നാണ് ജയ മുഖ്യമന്ത്രിയായത്. ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി വിധി നവംബര്‍ 24 തിങ്കളാഴ്ച വിധി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+