ഈ തൊഴില്‍ സമരം വ്യാപിയ്ക്കുമെന്ന് സ്വാമിനാഥന്‍
വിരുദ്ധുനഗര്‍: ഭൂമിയില്ലാത്ത പാവങ്ങളില്‍ മൂന്നിലൊന്ന് പേരെ കാര്‍ഷികേതര മേഖലയിലേക്ക് പുനര്‍വിന്യസിച്ചില്ലെങ്കില്‍ അസിലും ബീഹാറിലുമുള്ളതു പോലുള്ള തൊഴിലിനുള്ള സമരം രാജ്യത്തെമ്പാടുമുണ്ടാവുമെന്ന് പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. എം. എസ്. സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലുണ്ടായിട്ടുള്ള സാമ്പത്തിക പുരോഗതി തൊഴില്‍ അവസരങ്ങളുണ്ടാക്കാത്ത പുരോഗതിയാണ്. നമ്മള്‍ സമ്പാദിക്കുന്നത് പൊലീസ് ക്രമസമാധാനം നിലനിര്‍ത്താന്‍ മാത്രമാണ് ചെലവാവുന്നത്.
ഭൂമിയിലാത്തെ പാവപ്പെട്ടവര്‍ക്ക് ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് സാധിക്കും. ഇപ്പോള്‍ രാജ്യത്തെ കാര്‍ഷിക ഉത്പന്നങ്ങളുടെ 27 ശതമാനം മാത്രമാണ് സംസ്കരിക്കപ്പെടുന്നത്. ഇത് മാറണം. കൂടുതല്‍ കാര്‍ഷീക ഉല്പന്നങ്ങള്‍ സംസ്കരിയ്ക്കുന്നത് കൂടുതല്‍ തൊഴില്‍ ഉണ്ടാക്കും.
ഗ്രാമങ്ങളിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കി ഭക്ഷ്യസംസ്കരണ മേഖലയില്‍ അവരുടെ കഴിവുകള്‍ ഉപയോഗിക്കാമെന്ന് സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications