ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് നടത്തും
റായ്പുര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തുമെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി അറിയിച്ചു.
ഇപ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ സെമിഫൈനലുകളായി വിശേഷിപ്പിക്കാനാവില്ലെന്ന് അദ്വാനി ചൂണ്ടിക്കാട്ടി.
സെമിഫൈനലുകളില്‍ നാല് ടീമുകളുണ്ടാവണം. എന്നാല്‍ ഇപ്പോള്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ മാത്രമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ മാത്രമായിരിക്കും മത്സരം.
ദിലീപ് സിംഗ് ജുദേവിനും ആറ് കേന്ദ്രമന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. ആരോപണങ്ങള്‍ തെളിയിക്കുക കോണ്‍ഗ്രസിന് ബാധ്യതയാവും- അദ്വാനി പറഞ്ഞു.












Click it and Unblock the Notifications