മുരശൊലി മാരന്‍ അന്തരിച്ചു
ചെന്നൈ: കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ മുരശൊലി മാരന്‍ അന്തരിച്ചു. അദ്ദേഹത്തിന് 69 വയസായിരുന്നു.
നവംബര്‍ 23 ഞായറാഴ്ച രാത്രി 7.20ന് അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയവാല്‍വിലെ അണുബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
കഴിഞ്ഞ സപ്തംബര്‍ ഏഴിനാണ് ഹൂസ്റണിലെ ആശുപത്രിയില്‍ നിന്ന് മാരനെ അപ്പോളോയിലേക്ക് കൊണ്ടുവന്നത്. 10 മാസമായി ഹൂസ്റണില്‍ ചികിത്സയിലായിരുന്നിട്ടും നില ഭേദമാവാത്തതിനെ തുടര്‍ന്നാണ് ചെന്നൈയിലേക്ക് കൊണ്ടുവന്നത്.
മല്ലികാ മാരനാണ് ഭാര്യ. ശവസംസ്കാരം ചെന്നൈയില്‍ നടക്കും. സണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ കലാനിധി മാരന്‍, ദയാനിധി മാരന്‍, ഡോ. അന്‍പുകരശി എന്നിവര്‍ മക്കളാണ്.
സാമ്പത്തിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് മാരന്‍. രാഷ്ട്രീയപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംവിധായകന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളിലും അദ്ദേഹം വ്യാപരിച്ചിട്ടുണ്ട്.


Click it and Unblock the Notifications