ജുദേവ് ടേപ്പ്: ഇന്ത്യന്‍ എക്സ്പ്രസ് എല്ലാം പ്രസിദ്ധപ്പെടുത്തണം-തരുണ്‍ തേജ്പാല്‍
ദില്ലി: മുന്‍കേന്ദ്രമന്ത്രി ദിലിപ്സിംഗ് ജുദേവിനെതിരായ റിപ്പോര്‍ട്ടിന് കൂടുതല്‍ വിശ്വാസ്യത നല്‍കുന്നതിനായി വീഡിയോ ടേപ്പുകളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരവും ജനങ്ങളെ അറിയിക്കാന്‍ ഇന്ത്യന്‍ എക്സ്പ്രസ് തയ്യാറാവണമെന്ന് തെഹല്‍ക ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ പറഞ്ഞു.
സിഡികള്‍ എവിടെ നിന്നാണ് വന്നതെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. സാധ്യമായ എല്ലാ വിവരങ്ങളും ജനങ്ങള്‍ക്ക് നല്‍കണം. എങ്കിലേ അവര്‍ക്ക് തങ്ങളുടേതായ അഭിപ്രായം രൂപീകരിക്കാനാവൂ.
ബിബിസിയുടെ ആപ്കി ബാത് ബിബിസി കെ സാത് എന്ന പരിപാടിയിലാണ് തരുണ്‍ തേജ്പാല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
താന്‍ എഡിറ്ററായ ആഴ്ചയിലെ പത്രം അടുത്തു തന്നെ പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഏതെങ്കിലും പാര്‍ട്ടിക്കോ താത്പര്യങ്ങള്‍ക്കോ വേണ്ടിയായിരിക്കില്ല, സത്യത്തിന് വേണ്ടിയായിരിക്കും തങ്ങള്‍ നിലകൊള്ളുന്നത്.
ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന റിപ്പോര്‍ട്ട് ബിജെപിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത ബിജെപി നേതാവ് ബല്‍ബിര്‍ പഞ്ച് പറഞ്ഞു.












Click it and Unblock the Notifications