Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ സര്‍ക്കാരുണ്ടാക്കിയാല്‍ പിന്തുണയ്ക്കും: കെ.അച്യുതന്‍ എം. എല്‍. എ

പാലക്കാട്: ഐ വിഭാഗം നേതാക്കള്‍ പുതിയ സര്‍ക്കാരുണ്ടാക്കുകയാണെങ്കില്‍ അതിനെ തുണയ്ക്കുമെന്ന് ചിറ്റൂര്‍ എം എല്‍ എ കെ. അച്ച്യുതന്‍ വ്യക്തമാക്കി.

പുതിയ സര്‍ക്കാരിന് 70 പേര്‍ പിന്തുണച്ചാല്‍ താന്‍ അവരെ പിന്തുണയ്ക്കും. തന്റെ വോട്ടില്ലാത്തതുകൊണ്ട് പുതിയ സര്‍ക്കാര്‍ ഉണ്ടാകാതെ പോകില്ല. എന്നാല്‍ 70 പേരില്ലെങ്കില്‍ താന്‍ തുണയ്ക്കുകയുമില്ല. കരുണാകരന് യു ഡി എഫില്‍ നിന്ന് 30 പേരെ കൂട്ടാനായാല്‍ താന്‍ 31 ാമനായി അവരോടൊപ്പം ചേരും.

എന്റെ വോട്ട് കൊണ്ട് ആന്റണി സര്‍ക്കാര്‍ വീഴില്ല, എന്റെ വോട്ട് കൊണ്ട് മാത്രം ബദല്‍ സര്‍ക്കാര്‍ ഉണ്ടാകാതിരിയ്ക്കുകയുമില്ല.

പ്രതിപക്ഷത്തിരിയ്ക്കാന്‍ ആഗ്രഹമില്ല. മന്ത്രിയാകാനും ആഗ്രഹമില്ല. മണ്ഡലത്തില്‍ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. അത് പ്രതിപക്ഷത്തിരുന്നാല്‍ ചെയ്യാനാവില്ല. അതാണ് പുതിയ സര്‍ക്കാരുണ്ടാവുന്ന സാഹചര്യമുണ്ടായാല്‍ അതിനെ തുണയ്ക്കുമെന്ന് പറയുന്നത്.

ഐ ഗ്രൂപ്പ് നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയെത് ശരിയാണ്. ശോഭനാ ജോര്‍ജ്ജ് എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാലും വിളിച്ചിരുന്നു. ഇവരുമായി ഗ്രൂപ്പു കാര്യങ്ങളല്ല മറ്റു ചില ഔദ്യോഗിക കാര്യങ്ങളാണ് സംസാരിച്ചത്.

ഒരു ഗ്രൂപ്പിലും ഇല്ലാത്ത നിലപാടാണ് കഴിഞ്ഞ കുറേക്കാലമായി സ്വീകരിച്ചിരിയ്ക്കുന്നത്. ഇപ്പോഴും അതേ നിലപാട് തന്നെയാണ്. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറക്കണമെന്ന അഭിപ്രായം എനിക്കില്ല. കരുണാകരന്‍ മുഖ്യമന്ത്രിയാകുന്നതിനോട് വിയോജിപ്പുമില്ല.

ഇക്കാര്യത്തില്‍ എനിക്ക് വ്യക്തമായ നിലപാടുണ്ട്. എ.കെ.ആന്റണി എന്റെ വോട്ടുകൊണ്ട് താഴെയിറങ്ങില്ല. ആന്റണി സര്‍ക്കാര്‍ താഴെയിറങ്ങു സാഹചര്യമുണ്ടായാല്‍ ബദല്‍ സര്‍ക്കാറിന് എന്റെ പിന്തുണയുണ്ടാകും-അച്യുതന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+