Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടികയുമായി ഗവര്‍ണറെ കാണട്ടെ: ആന്റണി

തിരുവനന്തപുരം: ഭൂരിപക്ഷത്തില്‍ സംശയമുള്ളവര്‍ ജനുവരിവരെ കാത്തിരിയ്ക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി. നിയമ സഭ കൂടുന്നതുവരെ ക്ഷമിയ്ക്കാന്‍ കഴിയാത്തവര്‍ തങ്ങളെ അനുകൂലിയ്ക്കുന്നവരുടെ പട്ടികയുമായി ഗവര്‍ണറെ കാണട്ടെ. ഐ വിഭാഗത്തിനും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേയും പരാമര്‍ശങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

ഐക്യ ജനാധിപത്യ മുന്നണിയില്‍ നിന്ന് എത്തുന്നവരെ പിന്തുണയ്ക്കുന്നതിന് മുമ്പ് ഇടതുമുന്നണി കരുണാകരന് എതിരെയുള്ള പാമോയില്‍ കേസ് പിന്‍വലിയ്ക്കുകയാണ് വേണ്ടത്.

തങ്ങളെ അനുകൂലിയ്ക്കുന്നവരുടെ പട്ടികയുമായി ഗവര്‍ണറെ കണ്ടാല്‍ ഗവര്‍ണര്‍ എന്നോട് ഭൂരിപക്ഷം തെളിയിയ്ക്കാന്‍ ആവശ്യപ്പെടും. ഇങ്ങനെ ഒരു ആവശ്യമുണ്ടായാല്‍ 45 മണിയ്ക്കൂറിനുള്ളില്‍ നിയമസഭ വിളിച്ച് കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിയ്ക്കവേയാണ് മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ തന്നെ എതിര്‍ക്കുന്നവര്‍ക്കെതിരെ പ്രതികരിച്ചത്.

സഭ തുടങ്ങിയാല്‍ പ്രതിപക്ഷത്തിന് ഈ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ എല്ലാ ദിവസവും അവസരം കിട്ടുകില്ലേ? ഇത് ബജറ്റ് സമ്മേളനമാണ്. അതുകൊണ്ട് അവസരങ്ങള്‍ ധാരാളമുണ്ടാവും. ആന്റണി പറഞ്ഞു.

ഭൂരിപക്ഷം പരീക്ഷിയ്ക്കുമ്പോള്‍ ഇടതുമുന്നണി വോട്ട് പോലും സര്‍ക്കാരിന് അനുകലമായേയ്ക്കും. ഇടതുപക്ഷത്തിന്റെ 40 വോട്ടുകള്‍ കരുണാകരന് സ്ഥിര നിക്ഷേപം പോലെയാണെന്ന പ്രതിപക്ഷ നേതാവ് വി. എസ് അച്ചുതാനന്ദന്റെ പരാമര്‍ശത്തോട് പ്രതികരിയ്ക്കുകയായിരുന്നു ആന്റണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+