ഏഴിമല അക്കാദമിയില്‍ 2005ല്‍ പരിശീലനം
കൊച്ചി: 2005 മധ്യത്തോടെ ഏഴിമല നാവിക അക്കാദമിയില്‍ സൈനിക പരിശീലനം ആരംഭിക്കുമെന്ന് സതേണ്‍ നാവല്‍ കമാന്റ് ഫ്ലാഗ് ഓഫീസര്‍ കമാന്റിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ യശ്വന്ത് പ്രസാദ് അറിയിച്ചു.
സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം ഇപ്പോള്‍ താത്കാലികമായി ഗോവ നാവല്‍ അക്കാദമിയിലാണ് നല്‍കുന്നത്. നവംബര്‍ 24 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകള്‍ ഉപയോഗിക്കുന്നത് നാവിക സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ഇതിനുള്ള പരിശീലന പരിപാടി പൂര്‍ത്തിയായി വരികയാണ്. ഇസ്രയേലില്‍ നിന്നും ഒമ്പത് അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകള്‍ കൊച്ചിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മിച്ചുവരുന്ന വ്യോമ പ്രതിരോധ ഷിപ്പിന്റെ പണി പൂര്‍ത്തിയായി വരികയാണെന്ന് വൈസ് അഡ്മിറല്‍ അറിയിച്ചു.












Click it and Unblock the Notifications