കരുണാകരന് പൂര്‍ണപിന്തുണ: എല്‍ഡിഎഫ്
തിരുവനന്തപുരം: കെ. കരുണാകരന്റെ ബദല്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി അറിയിച്ചു.
നവംബര്‍ 23 ഞായറാഴ്ച ഇടതുമുന്നണി സംസ്ഥാന സമിതി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണാകരന്റെ നീക്കം വിജയിക്കുമെന്ന പ്രതീക്ഷ ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കരുണാകരന് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവും എന്നാണ് കരുതുന്നത്. 34 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പൂര്‍ണവിശ്വാസമുണ്ട്. തക്കസമയത്ത് അദ്ദേഹം ഗവര്‍ണറെ കാണുമെന്നാണ് പ്രതീക്ഷ. കരുണാകരന്റെ പിന്തുണയ്ക്കുന്നതില്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്ക് പൂര്‍ണതൃപ്തിയാണുള്ളത്.
ഇപ്പോഴത്തെ അനിശ്ചിതത്വം തീരാന്‍ ഏറ്റവും നല്ല മാര്‍ഗം എ. കെ. ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ്. ഭരണം പൂര്‍ണമായി സ്തംഭിച്ചിരിക്കുന്ന സ്ഥിതിയില്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് രാജിവയ്ക്കുയാണ് വേണ്ടത്.
തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications