കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെര്‍മിനല്‍: കൊച്ചിയ്ക്കും കായംകുളത്തിനും പരിഗണന

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എന്‍ടിപിടിസിയുടെ കായംകുളം താപവൈദ്യുത നിലയത്തിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി വരുന്ന ദ്രവീകൃത പ്രകൃതിവാതക ടെര്‍മിനല്‍ കൊച്ചിയിലോ കായംകുളത്തോ സ്ഥാപിക്കും.

മുംബൈയിലെ സ്റബ് കണ്‍സള്‍ട്ടന്‍സിനെയാണ് പദ്ധതിയുടെ സാധ്യതാ പഠനം നടത്താന്‍ നിയോഗിച്ചത്. പ്ലാന്റ് സ്ഥാപിക്കുന്നതിന് രണ്ട് സ്ഥലങ്ങളുടെയും സാധ്യതകള്‍ പരിശോധിക്കാന്‍ എന്‍ടിപിസി സ്റബ് കണ്‍സള്‍ട്ടന്‍സിയോട് ആവശ്യപ്പെട്ടിരുന്നു. സ്റബ് കണ്‍സള്‍ട്ടന്‍സി രണ്ട് സ്ഥലങ്ങളും പ്ലാന്റിന് അനുകൂലമാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്.

കൊച്ചിയിലെ പുതുവൈപ്പ് ദ്വീപില്‍ എല്‍എന്‍ജി നിലയം സ്ഥാപിക്കാനാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് നിര്‍ദേശിച്ചിരിക്കുന്നത്. കൊച്ചിയിലാണ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതെങ്കില്‍ 120 കിലോമീറ്റര്‍ ദൂരം പൈപ്പ്ലൈനിടേണ്ടിവരും. ഇത് 240 കോടിയുടെ ചെലവ് വരുത്തിവയ്ക്കും.

20 ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യുന്നതിന് 10 കമ്പനികള്‍ ഇതുവരെയായി മുന്നോട്ടുവന്നിട്ടുണ്ട്. എല്‍എന്‍ജി പെട്രോനെറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X