പിള്ളയും ജേക്കബും പ്രചാരണത്തിനില്ല
തിരുവനന്തപുരം: മന്ത്രിമാരായ ടി. എം. ജേക്കബും ആര്‍. ബാലകൃഷ്ണപിള്ളയും തിരുവല്ല ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു.
കരുണാകരപക്ഷം യുഡിഎഫിന് എതിരായി പ്രചാരണം നടത്താന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേരള കോണ്‍ഗ്രസ് ബി, ജേക്കബ് ഗ്രൂപ്പുകള്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കെ. കരുണാകരനുമായി ആഭിമുഖ്യമുള്ളവരാണ് രണ്ട് മന്ത്രിമാരും.
പിള്ളയും ജേക്കബും പ്രചാണത്തിനിറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ബദല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കരുണാകര പക്ഷം നീക്കങ്ങള്‍ നടത്തവെ ഐ ഗ്രൂപ്പുമായി ആഭിമുഖ്യമുള്ള പിള്ളയും ജേക്കബും പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
ഐ ഗ്രൂപ്പുകാരയ കടവൂര്‍ ശിവദാസനും പി. ശങ്കരനും പ്രചാരണം നടത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആന്റണി മന്ത്രിസഭയിലെ മറ്റെല്ലാം മന്ത്രിമാരും തിരുവല്ലയില്‍ പ്രചാരണം നടത്തുന്നുണ്ട്.












Click it and Unblock the Notifications