കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകെ 7,080 തസ്തികകള്‍ വെട്ടിക്കുറച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 3,510 തസ്തികകള്‍ കൂടി വെട്ടിക്കുറച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

ഇതോടെ വെട്ടിക്കുറയ്ക്കുന്ന തസ്തികകളുടെ എണ്ണം 7,080 ആയി. നേരത്തെ 3,570 തസ്തികകള്‍ വെട്ടിക്കുറച്ചിരുന്നു. 1,163 തസ്തികകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കും. ഇതോടെ മൊത്തം പുനര്‍വിന്യസിക്കുന്ന തസ്തികകളുടെ എണ്ണം 4,578 ആയി.

സര്‍ക്കാര്‍ വകുപ്പുകളില്‍ അധികമായുള്ള തസ്തികകള്‍ 17,185 ആണെന്നായിരുന്നു ചീഫ് സെക്രട്ടറി നവംബര്‍ 19ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞത്. അന്തിമ വിശകലനത്തില്‍ ഇത് 11,658 ആയി. ഇതില്‍ 3570 തസ്തികകള്‍ നേരത്തെ റദ്ദാക്കുകയും 2,915 തസ്തികകള്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കുകയും ചെയ്തിരുന്നു. ബാക്കിയുള്ള 3,510 തസ്കികകളാണ് ഇപ്പോള്‍ വെട്ടിക്കുറച്ചത്.

അധികജീവനക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ഇത്രയും തസ്തികകള്‍ അധികമാണെന്ന് കണ്ടെത്തിയത്. സര്‍വെ ആന്റ് ലാന്റ് റെക്കോഡ്സ് വകുപ്പില്‍ മാത്രം 652 തസ്കികകളാണ് വെട്ടിക്കുറച്ചത്.

തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കാനിരിക്കുന്ന തസ്തികകള്‍ 15 ദിവസത്തിനുള്ളില്‍ മാറ്റും. കൃഷിവകുപ്പിലെ 1,185 തസ്തികകളും ജലവിഭവ വകുപ്പിലെ 478 തസ്തികകളും തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാറ്റും.

വെട്ടിക്കുറക്കുകയും പുനര്‍വിന്യസിക്കുകയും ചെയ്തതിന് ശേഷവും തസ്തികകള്‍ ഒഴിവുണ്ടെങ്കില്‍ അത് പിഎസ്സിയെ അറിയിക്കാം. ഡിസംബര്‍ ഒന്നു മുതലാണ് പിഎസ്സിയെ ബന്ധപ്പെട്ട വകുപ്പുകള്‍ ഒഴിവറിയിക്കേണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X